പയ്യന്നൂരില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ക്രൂരത; ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബസ്‌ കസ്റ്റഡിയില്‍ എടുത്തു .

Loading...

പയ്യന്നൂർ: നഗരത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ക്രൂരത. ബൈക്ക് യാത്രികനായ മധ്യവയസ്ക്കനെ ഇടിച്ചിട്ട് നിർത്താതെ പോയ ബസ്‌ കസ്റ്റഡിയില്‍ എടുത്തു .  പയ്യന്നൂർ സ്വദേശി രവീന്ദ്രനാണ് ക്രൂരതയ്ക്ക് ഇരയായത്. അതീവ ഗുരുതര പരിക്കുകളോടെ ഇയാൾ കണ്ണൂർ മിംമ്സിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായിരിക്കുകയാണ്.പയ്യന്നൂർ മെയിൻ റോഡിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മുകുന്ദ ആശുപത്രിക്ക് സമീപം ഒന്നരയോടെയാണ് സംഭവം. പാതയോരം ചേർന്ന് പോകുകയായിരുന്ന ബൈക്കിനെ മറികടക്കാനുള്ള വ്യഗ്രതയിൽ ബസ് ഇടിച്ചു തെറിപ്പിപിക്കുയായിരുന്നു. അപകടത്തിൽ രവീന്ദ്രന് വയറ്റിൽ ആഴത്തിലുള്ള മുറിവുണ്ട്.

Loading...