കല്യാണത്തലേന്ന് വധു കാമുകനൊപ്പം ഒളിച്ചോടി ; നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി

Loading...

മലപ്പുറം : കല്യാണത്തലേന്ന് വധു കാമുകനൊപ്പം ഒളിച്ചോടി. എന്നാല്‍ നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി.

തിരൂരങ്ങാടി സ്വദേശിയും വെളിമുക്ക് സ്വദേശിനിയായ പെണ്‍കുട്ടിയും തമ്മില്‍ നടക്കേണ്ട വിവാഹമാണ് മുടങ്ങിയത്. വ്യാഴാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ ബുധനാഴ്ച പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. ഇതോടെ വിവാഹം മുടങ്ങുമെന്ന് ഉറപ്പായി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിന് കൊടിഞ്ഞിയില്‍ നിന്നുള്ള പെണ്‍കുട്ടിയെ വധുവായി ലഭിച്ചു.

നേരത്തെ നിശ്ചയിച്ചുറപ്പിച്ച മുഹൂര്‍ത്തത്തില്‍ അതേ ഓഡിറ്റോറിയത്തില്‍ തന്നെ വിവാഹം നടത്തുകയും ചെയ്തും. ഇതിനിടെ ഒളിച്ചോടിയ പെണ്‍കുട്ടിയും കാമുകനും സ്റ്റേഷനില്‍ ഹാജരായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം