കൊവിഡ് ബാധിച്ച് മരിച്ച ഖദീജകുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു

Loading...

തൃശ്ശൂർ:തൃശ്ശൂരിൽ കൊവിഡ് രോഗം ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശി ഖദീജകുട്ടിയുടെ മൃതദേഹം സംസ്ക്കരിച്ചു. രാവിലെ അടിതിരുത്തി ഖബറിസ്ഥാനിലായിരുന്നു സംസ്കാരം. കൊവിഡ് അന്താരാഷ്ട്ര പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുക്കൊണ്ടായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്.

ബുധനാഴ്ചയാണ് ഗുരുതരവസ്ഥയിലായിരുന്ന 73 കരി ചാവക്കാട് ആശുപത്രിയിൽ മരിച്ചത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇവർ കേരളത്തിൽ എത്തിയത്. പിന്നീട് നടന്ന സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഖദീജകുട്ടിയുടെ മകൻ ഉൾപ്പെടെ അഞ്ച് പേർ ക്വാറന്‍റീനിലാണ്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം വന്നവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മുംബൈയിൽ നിന്ന് വന്ന ഇവര്‍ക്ക് നേരത്തെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സവുമുണ്ടായിരുന്നുവെന്നും ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് വിവരം. സ്ഥിതി ഗുരുതരമായതിനാൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖദീജ മുംബൈയിലെ മകളുടെ വീട്ടില്‍ നിന്ന് നാട്ടിലെത്തിയത്. മുബൈയില്‍ നിന്നും ഇവര്‍ റോഡ് മാര്‍ഗമായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്. മരണം സംഭവിച്ചത് ബുധനാഴ്ചയാണെങ്കിലും ഇന്നലെ വൈകിട്ടോടെ കൊവിഡ് സ്രവ പരിശോധനാഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം