Categories
Kollam

കൊല്ലത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം : കൊല്ലം പൂയപ്പള്ളി റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

വെളിയം നെടുമണ്‍കാവ് നല്ലില സ്വദേശി നൗഫലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നും അനുമാനം.

ഉച്ചയോടു കൂടി ഓണായിരിക്കുന്ന കാറില്‍ യുവാവിനെ നാട്ടുകാര്‍ കണ്ടിരുന്നു. സ്റ്റിയറിംഗില്‍ തല വച്ച് കിടക്കുകയായിരുന്നു യുവാവ്.

രാത്രിയിലും ഇതേ അവസ്ഥയില്‍ കാര്‍ കണ്ടു. സീറ്റ് പിന്നിലേക്ക് ചായ്ച് യുവാവ് കിടക്കുന്ന കാഴ്ച കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു.

കാര്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് വന്നതിന് മുന്‍പ് തന്നെ ചിലര്‍ ഗ്ലാസ് പൊട്ടിച്ച് പരിശോധിച്ചതോടെ യുവാവ് മരിച്ചുവെന്ന് വ്യക്തമായി. മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: The body of a youth was found in a car parked in Kollam

NEWS ROUND UP