Categories
Thiruvananthapuram

വിഴിഞ്ഞത്ത് കടലില്‍ യുവതിയുടെ മൃതദേഹം

തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത് കടലില്‍ യുവതിയുടെ മൃതദേഹം.

ബൊള്ളാട് ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ പട്രോളിംഗിന് പോയ തീരദേശ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.

കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 20 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തീരത്തെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റി.

സമീപ പൊലീസ് സ്റ്റേഷനുകളില്‍ ആളെ കാണാതായതായി രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ വിഴിഞ്ഞം തീരദേശ പൊലീസ് നടപടി തുടങ്ങി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The body of a young woman in the sea at Vizhinjam

NEWS ROUND UP