Categories
headlines

ഭക്തരുമായി യാത്ര തിരിച്ച ബോട്ട് മുങ്ങി ; 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ ഭക്തരുമായി യാത്ര തിരിച്ച ബോട്ട്  ചമ്പല്‍ നദിയില്‍ മുങ്ങി. 14 പേര്‍ക്ക് ജീവന്‍ നഷ്ട്ടപ്പെട്ടു.

മറുകരയിലെ ക്ഷേത്രത്തിലേക്ക് ഭക്തരുമായാണ് ബോട്ട് പുറപ്പെട്ടത്. നിരവധി പേരെ കാണാനില്ല. ഏകദേശം 45 പേരാണ് ബോട്ടിലുണ്ടായിരുന്നത്

ബുധനാഴ്ച രാവിലെയാണ് അപകടം. ഖട്ടോലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്ദര്‍ഘട്ടിലെ ക്ഷേത്രത്തിലേക്ക് ഭക്തരുമായി പോകവെയാണ് അപകടമുണ്ടായത്. ചിലരെ രക്ഷപ്പെടുത്തി.

കുട്ടികളും സ്ത്രീകളും അപകടത്തില്‍പ്പെട്ടവരിലുണ്ടായിരുന്നു. ബോട്ട് സുരക്ഷ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടുണ്ടായിരുന്നില്ലെന്നാണ് സൂചന.

എന്നാല്‍ അപകടകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP