കൊതിച്ചുപോകും, കോതിയിലെ സൈക്കിൾ പാത കണ്ടാൽ

Loading...

കോഴിക്കോട് ∙ നമ്മുടെ നഗരത്തിൽ കോതിയിൽ കടൽത്തീരത്ത് സൈക്കിളിനു മാത്രമായി ഇതാ ഒരു പാത… മലബാറിലെ തന്നെ ആദ്യത്തെ സൈക്കിൾ ട്രാക്കാണിത്. അലങ്കാര വിളക്കുകൾക്കു കീഴിലൂടെ ഇന്റർലോക്ക് പതിച്ച ട്രാക്കിൽ സൈക്കിൾ സവാരിക്കാർക്ക് ഇനി ഉല്ലാസ യാത്ര നടത്താം. എതിരെ വാഹനം വരുമെന്ന പേടിയില്ലാതെ.

കോതി– പള്ളിക്കണ്ടി റോഡിൽ തീരദേശ പാതയ്ക്ക് സമാന്തരമായാണ് സൈക്കിൾ ട്രാക്ക്. ഉടൻ തന്നെ ഉദ്ഘാടനം 2 സൈക്കിളിനു ഒരുമിച്ച് പോകാം. ട്രാക്കിനോട് ചേർന്നുള്ള നടപ്പാതയിൽ ഇന്റർലോക്കുകൾ പതിച്ചിട്ടുണ്ട്. ട്രാക്കിൽ ഒരു ഘട്ടം പെയിന്റിങ്ങും പൂർത്തിയായി. കൂടാതെ കടലിന് അഭിമുഖമായി ഇരിപ്പിടങ്ങളും ഒരുക്കുന്നുണ്.

കടൽ ആസ്വദിക്കാൻ എത്തുന്നവർക്ക് സംഗീത പരിപാടി നടത്താനും ഇവിടെ സാധിക്കും. സ്ഥലം എംഎൽഎ എം.കെ. മുനീറിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഇവ നിർമിച്ചത്. കോതി എം.കെ.റോഡ് മുതൽ പള്ളിക്കണ്ടി വരെ ഒരു കിലോ മീറ്ററാണ് ദൂരം. നിർമാണ പ്രവൃത്തികൾ‌ പുരോഗമിക്കുകയാണ്. പൊതുമരാമത്തിനാണു നിർമാണ ചുമതല.

 

ആർ.എം.പി നേതാവ് കെ.കെ രമയെ വടകരയിൽ പൊതു സ്ഥാനാർത്ഥിയാക്കാൻ നീക്കം.കെ.പി.സി.സി അധ്യക്ഷനും…………..വീഡിയോ കാണാം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം