രാത്രിയില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞ് രാവിലെ മരിച്ച നിലയില്‍; മൃതദേഹം കടലിന് സമീപം

Loading...

കണ്ണൂര്‍: അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയുടെ മൃദേഹം കടലിന് സമീപം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ പ്രണവ് ദമ്ബതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യിലിന് സമീപമുള്ള കടലോരത്ത് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയില്‍ തനിക്കൊപ്പം കിടന്നുറങ്ങിയ മകനെ രാവിലെ കാണാതായതോടെ പ്രണവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുറേ തെരഞ്ഞങ്കിലും കുട്ടിയെ കണ്ടെത്താനായില്ലെന്ന് പരാതിയില്‍ പ്രണവ് പറയുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം