Categories
അന്തര്‍ദ്ദേശീയം

കുഞ്ഞിന് കൊവിഡ് ബാധിച്ചു ; നവജാതശിശുവിനെ അമ്മ ഉപേക്ഷിച്ചു

കുഞ്ഞിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നവജാതശിശുവായ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ. ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ദിവസമാണ് അമ്മ ആശുപത്രയിലെത്തിയത്. തുടർന്ന് ശിശുവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

ഈ സമയത്താണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അമ്മയെ ബന്ധപ്പെടാൻ ആശുപത്രി അധികൃതർ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു.

ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. കുഞ്ഞ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: The baby was affected by covid; The mother abandoned the newborn

NEWS ROUND UP