ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം, അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു

Loading...

കോട്ടയം: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവച്ചു. കഴിഞ്ഞ ദിവസം മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വോളന്റിയറായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചത്.

അതേസമയം, അടിയന്തര ശസ്ത്രക്രിയക്കു ശേഷവും വിദ്യാര്‍ത്ഥിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച നടന്ന ഹാമര്‍ത്രോ മത്സരത്തിനിടെയാണ് മൂന്നുകിലോയുടെ ഹാമര്‍ തലയിലിടിച്ചാണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റത്.

സംഘാടകരുടെ ഗുരുതര പിഴവാണ് അപകടത്തിന് വഴിവച്ചതെന്ന് ആക്ഷേപമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. പാലാ സിന്തറ്റിക് ട്രാക്കിലാണ് അത്‌ലറ്റിക് മീറ്റ് നടക്കുന്നത്. മത്സരാര്‍ത്ഥി എറിഞ്ഞ ജാവലിന്‍ എടുക്കാനായി ഗ്രൗണ്ടിലേക്ക് അഫീല്‍ നീങ്ങുമ്ബോഴായിരുന്നു അപകടം.

ഈ സമയം 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോ മത്സരവും നടക്കുകയായിരുന്നു. മൂന്നു കിലോയുള്ള ഹാമര്‍ 35 മീറ്റര്‍ അകലെ നിന്ന് അഫീലിന്റെ ഇടതു കണ്ണിന്റെ മുകള്‍ ഭാഗത്ത് നെറ്റിയില്‍ പതിച്ചു.

ഹാമര്‍ പറന്ന് വരുന്നത് കണ്ടെങ്കിലും അഫീലിന് ഒഴിഞ്ഞ് മാറാനായില്ല. ബോധംകെട്ട് കമിഴ്ന്ന് വീണ വിദ്യാര്‍ത്ഥിയെ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

മികച്ച ഫുട്ബാള്‍ താരമായ അഫീലിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നേതൃത്വത്തില്‍ നടത്തുന്ന കോച്ചിംഗ് ക്യാമ്ബിലേക്ക് സെലക്ഷന്‍ ലഭിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം