സ്ത്രീകളുടെ ആഭരണങ്ങളടക്കം തട്ടി;ജ്യോത്സ്യന്‍ ചമഞ്ഞു കൈക്കലാക്കിയത് 32 ലക്ഷത്തോളം;ഒടുവില്‍ പിടിയില്‍

Loading...

തിരുവനന്തപുരം: ജ്യോത്സ്യന്‍ ചമഞ്ഞു സ്ത്രീകളുടെ ആഭരണങ്ങളടക്കം കൈക്കലാക്കി 32 ലക്ഷം രൂപയോളം തട്ടിയെടുത്തയാള്‍ പിടിയില്‍. മണ്ണന്തല സ്വദേശി അജിത് കുമാറാണു പിടിയിലായത്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സൗഹൃദം സ്ഥാപിച്ച ശേഷം ജോത്സ്യന്‍ ആണെന്ന് വിശ്വസിപ്പിക്കുകയും വീട്ടിലെത്തുന്നവരുടെ ഭാവി കാര്യങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. പ്രത്യേകതരം രത്നങ്ങള്‍ വച്ചു നല്‍കാമെന്നു പറഞ്ഞു ആഭരണങ്ങള്‍ ഊരി വാങ്ങി വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നത്. വില്‍പനയ്ക്ക് ശേഷം സ്ഥലംവിടും. പൊലീസ് പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം