Categories
Look Me

ഹാഥ്‌റസില്‍ വെച്ച് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ്; അപലപനീയം കോം ഇന്‍ഡ്യ

തിരുവനന്തപുരം : ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുവാനായി പോയ അഴിമുഖം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ഡല്‍ഹി പ്രതിനിധി സിദീഖ് കാപ്പനെ അകാരണമായി അറസ്റ്റു ചെയ്ത യുപി പോലീസ് നടപടി അത്യന്തം അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കോം ഇന്‍ഡ്യ ( കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ, ഇന്‍ഡ്യ ) പ്രസ്താവനയില്‍ പറഞ്ഞു .

ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അടിയന്തരമായി വേണ്ടത് മാധ്യമ സ്വാതന്ത്രമാണ്.

എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്ത് നടക്കുന്നത് ഇതിനു ഘടകവിരുദ്ധമാണ്.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഴിമുഖം ഡല്‍ഹി പ്രതിനിധിയായ സിദീഖ് കാപ്പന് യുപി പോലീസില്‍ നേരിടേണ്ടി വന്നതെന്നും പറഞ്ഞു.

ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദീഖിനെ യുപി പോലീസ് അറസ്റ്റു ചെയ്യുന്നത്.

മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്പ്‌ടോപ്പ് അടക്കമുള്ള പിടിച്ചെടുക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചില സാഹചര്യത്തില്‍ മറ്റുള്ള ആളുകള്‍ക്കൊപ്പം യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാകും.

അതു തൊഴില്‍പരമായ അവകാശമാണ്. എന്നാല്‍ അതിനെ ദേശദ്രോഹമെന്ന് മുദ്രകുത്തി മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കം ഏതൊരു ജനാധിപത്യ സംവീധാനത്തിനും ചേര്‍ന്നതല്ല.

ഹാഥ്‌റസ് സംഭവത്തില്‍ തുടക്കം മുതല്‍ യുപി സര്‍ക്കാരും പോലീസും എടുത്തിട്ടുള്ള നടപടികള്‍ മാധ്യമപ്രവര്‍ത്തനത്തിനു തന്നെ തടസ്സം സൃഷ്ടിക്കുന്നതാണ്.

ഈ വിഷയത്തില്‍ യുപി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

രാജ്യാന്തര തലത്തില്‍ പോലും ഏറെ നടുക്കമുണ്ടാക്കിയ കേസില്‍ ശരിയായ അന്വേഷണത്തിന് പകരം മാധ്യമപ്രവര്‍ത്തകരെ പോലും കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കമാണ് നടക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ വേരറുക്കുന്ന നടപടിയാണ് സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ് .

രാജ്യദ്രോഹ, തീവ്രവാദ മുദ്രചാര്‍ത്തി മാധ്യമപ്രവര്‍ത്തകരെപ്പോലും കസ്റ്റഡിയിലെടുക്കുന്ന നടപടിക്കെതിരെ കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയാണ്.

മാധ്യമ പ്രവര്‍ത്തകനെ വിട്ടയക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ കേരള, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരോടും ഡിജിപി മാരോടും ആവശ്യപ്പെടുകയാണെന്ന് പ്രസിഡന്‍റ് വിന്‍സെന്‍റ് നെല്ലിക്കുന്നേലും സെക്രട്ടറി അബ്ദുള്‍ മുജീബും പ്രസ്താവനയില്‍ അറിയിച്ചു.

നിയമവിരുദ്ധവും ജനാധിപത്യ രഹിതവുമായ അറസ്റ്റിനു ഇരയാക്കപ്പെട്ട ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Com India condemns arrest of online journalist in Hathurus

NEWS ROUND UP