Categories
headlines

കേരള എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജൂലായ് 16-ന് നടന്ന കേരള എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷാ കമ്മീഷണറുടെwww.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ആണ് പ്രസിദ്ധീകരിച്ചത്.

ഉത്തരസൂചികയില്‍ തെറ്റുണ്ടെങ്കില്‍ ഇത് സംബന്ധിച്ച പരാതികള്‍ പറയുവാന്‍ ഉള്ള അവസരവുമുണ്ട്

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഉത്തരസൂചികകള്‍ സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാര്‍ഥികള്‍ പരാതിയോടൊപ്പം അനുബന്ധ രേഖകളും, കൂടാതെ ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലായ് 25 വൈകുന്നേരം 5 മണിക്ക് മുന്‍പ് തപാല്‍ വഴിയോ നേരിട്ടോ  ലഭ്യമാക്കേണ്ടതാണ്.

നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതും. നിശ്ചിത ഫീസില്ലാതെ ലഭിക്കുന്നതും, ഇ-മെയില്‍, ഫാക്‌സ് എന്നിവ മുഖാന്തിരം ലഭിക്കുന്നതുമായ പരാതികള്‍  പരിഗണിക്കില്ല.

ഉന്നയിച്ചിരിക്കുന്ന ആക്ഷേപം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അതിന് വേണ്ടി നല്‍കിയ തുക തിരികെ നല്‍കുകയും ചെയ്യും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP