ഡേറ്റിംഗ് ആപ്പിലൂടെ വളച്ചു 52കാരിയെ 20 പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചു. പീഡകൻ അറസ്റ്റിൽ

Loading...

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട രണ്ട് സ്ത്രീകളെ നിരവധി തവണ പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി ദുബായില്‍ പിടിയില്‍. സെര്‍ബിയക്കാരിയായ 52കാരിയെ 20 പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചതിന് കഴിഞ്ഞ മെയില്‍ ഇയാള്‍ക്ക് ഒരു വര്‍ഷത്തേക്ക് ശിക്ഷ ലഭിച്ചിരുന്നു.

എന്നാല്‍ മറ്റൊരു കേസില്‍ വീണ്ടും ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. ശിക്ഷക്ക് കാരണമായ ആദ്യ കുറ്റം ചെയ്ത കാലയളവില്‍ തന്നെ 33കാരിയായ ഉക്രെയിന്‍ സ്വദേശിനിയെയും ഇയാള്‍ പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്.

ഇയാളെ കഴിഞ്ഞ ദിവസം വീണ്ടും കോടതിയില്‍ ഹാജരാക്കി. ഡേറ്റിങ് ആപ്പ് വഴി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചശേഷമായിരുന്നു പീഡനം. 2019 ജനുവരിയിലാണ് ഇയാള്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് സ്ത്രീകളെ പീഡിപ്പിച്ചത്.

52ഡേറ്റിംഗ് ആപ്പുവഴി പരിചയപ്പെട്ട ശേഷം നേരില്‍ കാണാനായി ഇവരെ ക്ഷണിക്കുകയും തുടര്‍ന്ന് അല്‍ ബാര്‍ഷയിലെ അപാര്‍ട്ട്മെന്റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഉക്രെയിന്‍ സ്വദേശിനി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ആദ്യം കോഫിഹൗസില്‍ വച്ച് നേരിട്ടു കാണാമെന്നു പറഞ്ഞ ഇയാള്‍ പിന്നീട് കൂടിക്കാഴ്ച സ്വന്തം അപ്പാര്‍ട്ട്‌മെന്റിലേക്ക് ആക്കുകയായിരുന്നു. സിറിഞ്ച് കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നും ഉക്രൈനിയന്‍ യുവതി പറയുന്നു.

അലറി കരയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മ്യൂസിക് പ്ലേയര്‍റില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ചശേഷമായിരുന്നു അതിക്രമം. അതിനാല്‍ തന്നെ തന്റെ നിലവിളി ആരും കേട്ടില്ലെന്നും സ്ത്രീ പറയുന്നു. കേസ് നവംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം