പനിയും ജലദോഷവും: കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയില്‍ 50 വയസ്സുകാരന്‍ ജീവനൊടുക്കി

Loading...

ഹൈദരാബാദ്: കൊറോണ വൈറസ് ബാധിച്ചെന്ന പേടിയില്‍ 50 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്.

കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചും മൊബൈലില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ കണ്ടും ബാലകൃഷ്ണന്‍ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

മൂത്രനാളിയിലെ അണുബാധ്ക്കും ജലദോഷത്തിനുമായി അദ്ദേഹം കഴിഞ്ഞ ആഴ്ച തിരുപ്പതിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം രണ്ട് ദിവസങ്ങളായി അദ്ദേഹം ഞങ്ങളോട് അപരിചിതനെ പോലെയാണ് പെരുമാറിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തനിക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും തന്റെ അടുത്തേക്ക് ആരും വരരുതെന്നും എല്ലാവരോടും പറയുന്നുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകന്‍ വെളിപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെ ബാലകൃഷ്ണന്‍ വീട് വിട്ടിറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം അമ്മയുടെ കുഴിമാടത്തിന് സമീപമുള്ള മരത്തില്‍ ബാലകൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം