കൊവിഡ് നിരീക്ഷണത്തിലായിരുന്ന 46കാരൻ ചാടിപ്പോയി

Loading...

പാലക്കാട് ജില്ലയിൽ വീണ്ടും കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി ചാടിപ്പോയി. പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞയാളാണ് രക്ഷപ്പെട്ടത്.

ഇയാൾ കൊച്ചി കടവന്ത്ര സ്വദേശിയാണെന്നാണ് വിവരം. 46 വയസുണ്ട്. ഇന്ന് പുലർച്ചെ ഒന്നേ കാലോടെയാണ് ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

മൂന്ന് ദിവസം മുൻപ് പഴനിയിൽ നിന്ന് തിരിച്ച് വരും വഴി പത്തിരിപ്പാലയിൽ വച്ചാണ് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്.

ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ചിരുന്നു.

ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തെരച്ചിൽ തുടങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം