56 കാരിക്ക് അശ്ലീലസന്ദേശങ്ങളുടെ പെരുമഴ, അമ്മേ എന്ന് വിളിച്ച് മാപ്പ് പറഞ്ഞ് 26 കാരന്‍;കുരുക്കിയത് സിഐ

Loading...

കൊല്ലം: 56 വയസ്സുകാരിയായ വീട്ടമ്മയോട് പ്രണയാഭ്യർഥന നടത്തുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത 26 കാരനെ സ്ത്രീയുടെ മുന്നിൽവെച്ച് മാപ്പ് പറയിപ്പിച്ചുവിട്ടു. കഴിഞ്ഞദിവസം പത്തനാപുരം പോലീസ് സ്റ്റേഷനിലാണ് സംഭവം. യുവാവിനെ കുടുക്കിയതും തക്കതായ ശിക്ഷ നൽകി വിട്ടയച്ചതും പത്തനാപുരത്തിന്റെ സ്വന്തം സി.ഐ. അൻവർ മുഹമ്മദ്.

ആഴ്ചകൾക്ക് മുമ്പ് കനാലിൽനിന്ന് അജ്ഞാത മൃതദേഹം കരയ്ക്കെത്തിക്കാൻ യൂണിഫോം അഴിച്ചുവെച്ച് കനാലിൽ ഇറങ്ങി വാർത്തകളിലിടം നേടിയ പോലീസ് ഉദ്യോഗസ്ഥനാണ് അൻവർ മുഹമ്മദ്. മൃതദേഹം പുറത്തെടുക്കാൻ തൊഴിലാളികൾ 2000 രൂപ കൂലി ചോദിച്ചതോടെയാണ് സി.ഐ. തന്നെ കനാലിൽ ഇറങ്ങി താരമായത്. ഈ സംഭവത്തിൽ അദ്ദേഹത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു നമ്പറിൽനിന്ന് തന്റെ മൊബൈൽ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും പ്രണയ സന്ദേശങ്ങളും വരുന്നുവെന്ന പരാതിയുമായാണ് വീട്ടമ്മ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തിയതെന്ന് സി.ഐ. അൻവർ മുഹമ്മദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ബാക്കി സംഭവം ഇങ്ങനെ:-

വീട്ടമ്മയുടെ ഫോൺ പരിശോധിച്ച് ഉടൻ തന്നെ സന്ദേശമയച്ചാളെ കണ്ടെത്തി. വനിതാ പോലീസിനെ കൊണ്ട് വിളിപ്പിച്ച് ഒന്ന് കാണണമെന്നും പറഞ്ഞു. കേട്ടപാടെ യുവാവ് ഓടിയെത്തിയപ്പോൾ കാത്തിരുന്ന പോലീസ് സംഘം കൈയോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.

പ്രണയാഭ്യർഥന നടത്തിയ യുവാവിനെക്കണ്ട് വീട്ടമ്മയും ഞെട്ടി. തയ്യൽക്കട നടത്തുന്ന 56 കാരിയ്ക്ക് കണ്ടാലറിയാവുന്ന പയ്യനായിരുന്നു പ്രതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാമെന്നും യുവാവിനെതിരെ നടപടി സ്വീകരിക്കാമെന്നും പോലീസ് പറഞ്ഞെങ്കിലും കേസൊന്നും വേണ്ടെന്നായിരുന്നു വീട്ടമ്മയുടെ മറുപടി. യുവാവിന് താക്കീത് നൽകിയാൽ മതിയെന്നും ഇനി ആവർത്തിക്കില്ലെന്ന ഉറപ്പ് ലഭിച്ചാൽ മതിയെന്നും വീട്ടമ്മ പറഞ്ഞു.

പോലീസ് സ്റ്റേഷനിൽ എത്തിയ പാടേ കുറ്റം സമ്മതിച്ച 26 കാരൻ അമ്മയുടെ പ്രായമുള്ള സ്ത്രീയോടാണോ ഇങ്ങനെ പെരുമാറുന്നതെന്ന സി.ഐ.യുടെ ചോദ്യംകേട്ടപ്പോൾ കരച്ചിലായി. ഇതേ പ്രായത്തിലുള്ള മകൻ ആ സ്ത്രീയ്ക്കുമുണ്ടായിരുന്നു. ഇതെല്ലാം കേട്ടതോടെ യുവാവ് തന്നെ അമ്മേ എന്ന് വിളിച്ച് സ്ത്രീയോട് പലതവണ മാപ്പ് പറഞ്ഞെന്നും സി.ഐ. അൻവർ മുഹമ്മദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പരാതിക്കാരിക്ക് താത്പര്യമില്ലാത്തതിനാൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടമ്മയോട് മാപ്പ് പറഞ്ഞ യുവാവിനെ ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആർവത്തിക്കരുതെന്ന കർശനമായ താക്കീത് നൽകിയാണ് സി.ഐ. വിട്ടയച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം