താനൂരില്‍ മത്സ്യത്തൊഴിലാളിയുടെ കൊലപാതകം; ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

മലപ്പുറം: താനൂരില്‍ മത്സ്യത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഭാര്യയുടെ കാമുകന്‍. താനൂര്‍ ഒഴൂര്‍ ഓമച്ചപ്പുഴയില്‍ അഞ്ചുടി സ്വദേശി സവാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബഷീറാണ് ഇന്നലെ പൊലീസിനു മുന്നില്‍ കീഴടങ്ങിയത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് മകള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ ബഷീര്‍ കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം സവാദിന്റെ കഴുത്തറുത്തത് ഭാര്യ സൗജത്താണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തിയശേഷം ബഷീറിന് രക്ഷപ്പെടാന്‍ കാര്‍ ഏര്‍പ്പാടാക്കിയ സുഹൃത്തിനെയും സവാദിന്റെ ഭാര്യയെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബഷീര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
കൊലയ്ക്കുശേഷം വിദേശത്തേക്കു കടന്ന ബഷീര്‍ വിമാനത്തില്‍ ചെന്നൈയിലെത്തി, അവിടെനിന്നും ട്രെയിനിലാണ് തിരൂരിലെത്തി കീഴടങ്ങിയത്.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സവാദ് തലയ്ക്കടിയേറ്റാണ് കൊല്ലപ്പെട്ടത്. കറുത്ത ഷര്‍ട്ടിട്ട ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയെന്നു മകളും പൊലീസിനു മൊഴിനല്‍കി. പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതക വിവരം പ്രദേശവാസികള്‍ അറിഞ്ഞത്.

തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സവാദിന്റെ ഭാര്യ സൗജത്തിന്റെ മൊഴികളിലുണ്ടായ വൈരുദ്ധ്യം ഏറെ സംശയത്തിനിടനല്‍കി. ഇതോടെ സൗജത്തിനെ കേന്ദ്രീകരിച്ചായി അന്വേഷണം.

പിന്നാട് സൗജത്തിന്റെ സഹായത്തോടെയായിരുന്നു കൊലയെന്ന് വ്യക്തമായി. ബഷീറിന് രക്ഷപ്പെടാന്‍ വാഹനം ഏര്‍പ്പാടാക്കിയ സൗജത്തിന്റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനു പിന്നലെയാണ് മുഖ്യപ്രതിയായ ബഷീര്‍ കീഴടങ്ങിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം