പാലാരിവട്ടം പുട്ടുമായി തലശ്ശേരിയിലെ ഹോട്ടൽ

Loading...

കോഴിക്കോട്: വരൂ തലശ്ശേരിയിലേക്ക് വരൂ നമ്മുക്ക് പാലാരിവട്ടം പുട്ട് കഴിച്ചിട്ട് പോകാം…കേരളം മുഴുവൻ പാലാരിവട്ടം പാലത്തിന്റെ അഴിമതിക്കഥ ചർച്ച ചെയ്യുമ്പോൾ പാലാരിവട്ടം പുട്ടുമായി രംഗത്തെത്തിയിരിക്കയാണ് തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റാണ് പാലാരിവട്ടം പുട്ടിന്റെ നിര്‍മ്മാതാക്കള്‍

തൊട്ടാൽ പൊളിയുന്ന കൺസ്ട്രകഷൻ എന്ന ടാഗ് ലൈനോടു കൂടിയാണ് സോഷ്യൽ മീഡിയയിൽ പാലാരിവട്ടം പുട്ടിന്റെ പടം പ്രചരിക്കുന്നത്.വിമർശിക്കാനും ,ട്രോളാനും മലയാളിയെ കഴിഞ്ഞേ ആരുമുള്ളൂ.എന്നാൽ ഭക്ഷണത്തെപ്പോലും സാമൂഹ്യ വിമർശനത്തിന് മാർഗ്ഗമായി കണ്ടെത്തിയതോടെ മലയാളി വേറെ ലെവൽ ആണ് എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കയാണ്.

എന്തായാലും എളുപ്പം പൊളിയുന്ന പാലാരിവട്ടം പുട്ട് വിപണിയിൽ ഹിറ്റാകുമോ എന്ന് കണ്ടറിയാം.

Loading...