തലശേരിയിലെ ദളിത്‌ യുവതികള്‍ക്ക് ജാമ്യം

Loading...

dalit attackതലശേരി: സിപിഐഎം ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റ് യുവതികള്‍ക്ക് ജാമ്യം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അഖില, അഞ്ജന എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം നല്കിയിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച സിപിഎം പ്രവര്‍ത്തകര്‍ അഖില(30) അഞ്ജന(25) എന്നി ദളിത് പെണ്‍കുട്ടികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ആരോപണം ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യാനായി സിപിഎം ഓഫീസില്‍ ഇവര്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതിയിലാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പാസ്‌പോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്‍പസമയത്തിനകം ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും.

ദളിത് യുവതികളെയും ഒന്നരവയസ്സുകാരിയായ കുട്ടിയെയും ജയിലിലടച്ച സംഭവത്തില്‍ നേരത്തെ സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്തിരുന്നു. റിമാന്‍ഡിലായ പെണ്‍കുട്ടികള്‍ക്ക് കമ്മീഷന്‍ നിയമസഹായം ലഭ്യമാക്കുമെന്നും യുവതികളെ ജയിലില്‍ സന്ദര്‍ശിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.എല്‍. പുനിയ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖല എ.ഡി.ജി.പിക്ക് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

Loading...