സ്കൂള്‍ ഹോസ്റ്റലില്‍ തീപിടുത്തം; 18 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു

THAILAND-SCHOOL-FIREബാങ്കോക്ക്: തായ്‌ലന്റിലെ സ്‌കൂള്‍ ഡോര്‍മിറ്ററിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു. മരിച്ചവരെല്ലാം അഞ്ചു വയസ്സിനും 12 വയസ്സിനും ഇടയിലുള്ളവരാണ്. തായ്‌ലന്റിന്റെ വടക്ക് സ്ഥിതിചെയ്യുന്ന ചിയാങ് പ്രവിശ്യയിലെ ക്രിസ്റ്റ്യന്‍ മിഷണറിയുടെ കീഴിലുള്ള സ്‌കൂളിലായിരുന്നു അപകടം നടന്നത്.

ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഏകദേശം 11 മണിയോടെയാണ് അപകടം നടന്നതെന്നാണ് പോലീസ് നിഗമനം. അപകടം നടക്കുമ്പോള്‍ അഞ്ചിനും പന്ത്രണ്ടിനും ഇടയിലുള്ള 38 പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്.

ഫയര്‍ഫോഴ്‌സ് എത്തി 20 കുട്ടികളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് പരിമിതികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും തീ പെട്ടെന്നു പടര്‍ന്നു പിടിക്കുന്ന അവസ്ഥയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു പെട്ടെന്നു തന്നെ വ്യാപിക്കുകയായിരുന്നുവെന്നാണ് ഫയര്‍ഫോഴ്‌സ് പറയുന്നത്.

അഞ്ചുവര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ പഠിക്കുന്ന ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും അടുത്തുള്ള ഗ്രാമപ്രദേശങ്ങളില്‍ നിന്നും വരുന്നവരാണ്. ക്രിസ്റ്റ്യന്‍ മിഷണറിയുടെ കീഴില്‍ സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും നല്‍കി വരുന്ന സ്‌കൂളുകളില്‍ ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളായിരുന്നു ഇവിടെ പഠിക്കുന്നവരില്‍ അധികവും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം