എറണാകുളത്ത് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 67 പേ​രു​ടെ പരിശോധനാഫലം നെഗറ്റീവ്

Loading...

കൊച്ചി : കൊറോണ വൈറസ് ബാധ സംശയിച്ച്‌ എറണാകുളം ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 67 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിലവില്‍ 16 പേരാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്.

ഇന്ന് പരിശോധന ഫലം നെഗറ്റീവ് ആയ 67 പേരില്‍ ഏഴ് പേര്‍ ബ്രിട്ടണില്‍ നിന്നും വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയതാണ്. 67 പേരുടെ പരിശോധനാഫലം നെഗറ്റീവ് എന്ന വാര്‍ത്ത ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കിയിരിക്കുകയാണ്.

അതേസമയം കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുകയാണ് ജില്ലാ ഭരണകൂടവും പോലീസും. അനാവശ്യമായി റോഡുകളില്‍ ചുറ്റിത്തിരിയുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇന്ന് രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം