ക്ഷേത്രത്തിനുള്ളില്‍ മദ്യപാനം : പൂജാരിയെ യുവാക്കള്‍ കുത്തിക്കൊലപ്പെടുത്തി

Loading...

റാഞ്ചി: രാത്രിയില്‍ ക്ഷേത്രത്തിനുള്ളില്‍ മദ്യപാനം നടത്തിയത് തടയാന്‍ ശ്രമിച്ച പൂജാരിയെ ഒരു സംഘം യുവാക്കള്‍ കുത്തിക്കൊലപ്പെടുത്തി . ജാര്‍ഖണ്ഡിലെ ഭംഗരാജാ ബാബാ ക്ഷേത്രത്തിലെ പൂജാരി സുന്ദര്‍ ഭൂയിയ ആണ്‌ കൊല്ലപ്പെട്ടത്‌. ജിത്തു ഭുയിയാന്‍ എന്ന യുവാവിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യുവാക്കള്‍ തന്നെ ആക്രമിക്കുകയായിരുന്നെന്നാണ്‌ 55കാരനായ സുന്ദര്‍ ഭുയിയ പൊലീസിന്‌ നല്‍കിയ മരണമൊഴി.

രാത്രിയില്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച്‌ മദ്യപിക്കുകയും മാംസാഹാരം ഭക്ഷിക്കുകയും ചെയ്‌ത യുവാക്കളെ താന്‍ തടഞ്ഞതാണ്‌ ആക്രമണത്തിന്‌ കാരണമെന്നും മരണസമയത്ത് അദ്ദേഹം വെളിപ്പെടുത്തി . കുത്തേറ്റ്‌ അവശനിലയിലായ പൂജാരിയെ കുറ്റിക്കാട്ടില്‍ തള്ളിയ ശേഷം യുവാക്കള്‍ കടന്നുകളഞ്ഞു. അടുത്ത ദിവസം രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് പൊലീസിനെ വിവരമറിയിക്കുകയും പൂജാരിയെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുകയും ചെയ്‌തത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്ബേ അദ്ദേഹം മരണത്തിന് കീഴടങ്ങി. പൂജാരിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ്‌ വൃത്തങ്ങള്‍ പ്രതികരിച്ചു .

Loading...