Categories
cookery

കൊതിയൂറും കപ്പബിരിയാണി

കപ്പ കൊണ്ടൊരു ബിരിയാണി ആക്കിയാലോ..

കപ്പ ബിരിയാണി എന്ന് കേൾക്കുമ്പോൾ ഇത് കഴിക്കാത്തവർക്ക് ഒക്കെ പുതുമയാണ്.

എങ്ങനെയാണ് കപ്പ ബിരിയാണി ഉണ്ടാകുന്നത് എന്ന് നോകാം.

ചേരുവകൾ

 *കപ്പ    – ആവശ്യത്തിന്
*വെള്ളം
*ഉപ്പ്
*ബീഫ്‌
*തേങ്ങ
*കറിവേപ്പില
*സവാള
* കടുക്
* പച്ചമുളക്
* മഞ്ഞൾപ്പൊടി
* മുളക്പ്പൊടി
* കുരുമുളക്
* ഇഞ്ചി
* വെളുത്തുള്ളി
* മല്ലിച്ചപ്പ്
* വെളിച്ചെണ്ണ
*ഖര മസാല
*മീറ്റ് മസാല
             തയാറാക്കുന്ന വിധം
നല്ലവണ്ണം  ചെറിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കിയ കപ്പ ചൂടുവെള്ളത്തിൽ ഇട്ട് വേവിക്കുക.
നല്ല രീതിയിൽ വെന്തു കഴിഞ്ഞാൽ കപ്പ മാറ്റി വെക്കുക. ശേഷം
ഒരു ചീനിച്ചട്ടി വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. പിന്നീട് ചൂടായ എണ്ണയിലേക്ക് തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയത് വരത്തെടുക്കുക (ബ്രൗൺ കളർ )ആവുന്നത് വരെ. അത് മാറ്റി വെച്ച ശേഷം
തേങ്ങ പീരയും കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കുക. തേങ്ങയുടെ കളർ മറ്റുന്നത് വരെ നന്നായി ചുടാക്കുക.
അതിനു ശേഷം ഒരു പാത്രം ( ചെമ്പ് ) എടുത്ത ശേഷം വെളിച്ചെണ്ണ ഒഴിച്ച നന്നായി ചുടാക്കുക.
അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള എന്നിവ ചേർത്ത് നന്നായി വാട്ടി എടുക്കക.
പിന്നീട് മഞ്ഞൾ പൊടി,  മല്ലിപ്പൊടി, മുളക് പൊടി, കറിവേപ്പില, ഈറ്റ് മസാല ഒക്കെ ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക. റെഡി ആക്കി വെച്ച മസാലയിലേക്ക് ബീഫ്‌ ചേർത്ത് നന്നായി ഇളക്കുക.
കുറച്ച് വെള്ളം കൂടി ഒഴിക്കുക ( ബീഫ്‌ റെഡി ആവാൻ ).
അതിലേക്ക് കുറച്ച് ഉപ്പ് കൂടി ചേർത്ത് അടച്ചു വെക്കുക. നന്നായി വെന്തു കഴിഞ്ഞ ശേഷം അതിലേക്ക് കപ്പ ചേർക്കുക.
തേങ്ങ പീര വറുത്തത്,ഖര മസാല, കുരുമുളക് പൊടി, തേങ്ങ കഷ്ണങ്ങൾ ആക്കിയത് ഒക്കെ ചേർത്ത് കൊടുത്തു 5 മിനുട്ട്  അടച്ചു വെക്കുക…
( തീ കുറച്ച് വെക്കുക) പിന്നീട് നന്നായി ഇളക്കുക. (എങ്കിൽ മാത്രമേ മസാലകൾ നന്നായി പിടിക്കുകയുള്ളു ).
ശേഷം മറ്റൊരു ചീനിച്ചട്ടി എടുത്ത് അതിലേക്ക് എണ്ണ  ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം
കറിവേപ്പില കൂടി  കടുകിലേക്ക് ചേർത്ത് റെഡി ആയ ശേഷം കപ്പയിലേക്ക് ഒഴിച്ച് കൊടുക്കുക.
ഒരു പത്രത്തിലേക്ക് മാറ്റിവെച്ച്  മുകളിലായി സവാള കഷ്ണങ്ങൾ ആക്കിയതും, മല്ലിച്ചപ്പും കൂടി ചേർത്ത്  കപ്പ ബിരിയാണിയുടെ മുകളിലായി ഗാർളിഷ് ചെയ്യുക.
കപ്പ ബിരിയാണി തയാർ… വളരെ രുചിയേരിയ ഒരു വിഭവം ആണിത്
Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: When you hear Kappa Biryani, it is new to those who do not eat it.