യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപക നിയമനം;സാമൂഹിക നീതി ഉയർത്തി പിടിച്ചു കൊണ്ടാകണമെന്ന് ബിനോയ് വിശ്വം

Loading...

ന്യൂ ഡല്‍ഹി :   യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപക നിയമനം സാമൂഹിക നീതി ഉയർത്തി പിടിച്ചു കൊണ്ടാകണമെന്ന് ബിനോയ് വിശ്വം രാജ്യസഭയിൽ ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി അടിസ്ഥാനത്തിൽ 200 പോയിന്റ് റോസ്റ്ററിനു പകരം ഡിപ്പാർട്ട് മെന്റ് അടിസ്ഥാനത്തിൽ 13 പോയിന്റ് റോസ്റ്റർ സമ്പ്രദായം നടപ്പാക്കുന്നതിനെതിരെ ചട്ടം 276 പ്രകാരം അടിയന്തിര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ബിനോയ്.

പുതിയ മാറ്റം എസ് സി – എസ് ടി -ഒബിസി വിഭാഗങ്ങൾക്കു മുമ്പിൽ സർവകലാശാലാ അദ്ധ്യാപക നിയമനത്തിന്റെ വാതിൽ കൊട്ടിയടക്കും. സംവരണവും സാമൂഹിക നീതിയും അവരുടെ അവകാശമാണ്. സർക്കാർ അത് മാനിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം