വിദ്യാര്‍ഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട അധ്യാപകന് സസ്പെന്‍ഷന്‍

Loading...

തൃശൂര്‍: പൗരത്വ നിയമഭേദഗതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനിടെ വിദ്യാര്‍ഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. പരാതിയെ തുടര്‍ന്നാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹിന്ദി അധ്യാപകനായ കെ.കെ കലേശനെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍.

കഴിഞ്ഞയാഴ്ച ആയിരുന്നു വിവാദമായ സംഭവമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കൂടുതല്‍ വിദ്യാര്‍ഥികളും മുസ്ലിമുകളായ ക്ലാസിലെത്തിയ അധ്യാപകന്‍ പൗരത്വ നിയമഭേദഗതിയെക്കുറിച്ച്‌ സംസാരിക്കുകയും അത് അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളൂവെന്ന് പറയുകയുമായിരുന്നു. സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തി വ്യാഴാഴ്ച സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനിടെ, ഈ അധ്യാപകന്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ഹിന്ദി അധ്യാപകനായിരുന്നിട്ടും പലപ്പോഴും ലൈംഗികപരമായ കാര്യങ്ങള്‍ ക്ലാസില്‍ സംസാരിക്കുന്നതായാണ് വിദ്യാര്‍ഥികള്‍ ഹെഡ് മാസ്റ്റര്‍ക്ക് നല്‍കിയ പരാതി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം