പതിനാറുകാരനെ കാറിന്റെ പിന്‍സീറ്റിലിരുത്തി പീഡിപ്പിച്ചത് ക്ലാസിലെ അറ്റന്‍ഡന്‍സ് കുറവ് പരിഹരിക്കാമെന്ന് പറഞ്ഞ്…അധ്യാപികയുടെ അടുത്ത ഇരയും ഇതേ രീതിയില്‍

Loading...

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 30കാരിയായ അധ്യാപികയ്ക്ക് എതിരെ കേസ്. ചോദ്യം ചെയ്യലില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ത്ഥികളെ കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തി നിരന്തരം പീഡിപ്പിച്ചതായും സ്‌നാപ്പ് ചാറ്റ് വഴി തന്റെ അശ്ലീലചിത്രങ്ങള്‍ അയച്ചുകൊടുത്തതായും അധ്യാപിക സമ്മതിച്ചു.

ന്യൂസിലന്‍ഡില്‍ രണ്ടുവര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കാറില്‍ റൈഡ് വാഗ്ദാനം ചെയ്ത് സന്ദേശം അയച്ചാണ് അധ്യാപിക പതിനാറുകാരനെ വശത്താക്കിയത്. ഉച്ച സമയങ്ങളില്‍ ഇരുവരും സമയം ചെലവഴിക്കുന്നത് പതിവാക്കി. ടെക്സ്റ്റ് മെസേജുകളിലൂടെയാണ് ഇരുവരും കൂടുതല്‍ അടുത്തത്. അതിനിടെ കാറിന്റെ പിന്‍സീറ്റില്‍ വച്ച്‌ വിദ്യാര്‍ത്ഥിയെ അധ്യാപിക പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് മാസങ്ങളോളം പീഡനം തുടര്‍ന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്. മോശം അറ്റന്റന്‍സ് ശരിയാക്കി തരാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ അധ്യാപിക പ്രലോഭിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

അതിനിടെ, അധ്യാപിക അവരുടെ അശ്ലീല ചിത്രങ്ങള്‍ സ്‌നാപ് ചാറ്റ് വഴി അയച്ചു കൊടുക്കുന്നതും പതിവാക്കി. 2018ന്റെ അവസാനത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ വലയിലാക്കാന്‍ അധ്യാപിക പതിനാറുകാരനെ ഉപയോഗിച്ചു. അധ്യാപികയുമായി ഓണ്‍ലൈന്‍ ചാറ്റിന് ക്ഷണിച്ചാണ് അടുത്ത വിദ്യാര്‍ത്ഥിയെയും കെണിയിലാക്കിയത്.തുടര്‍ന്ന് ഇരുവരെയും കാറിന്റെ പിന്‍സീറ്റില്‍ വച്ച്‌ അധ്യാപിക പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ ആദ്യത്തെ ആണ്‍കുട്ടി തയ്യാറായതാണ് അധ്യാപികയുടെ നിയമവിരുദ്ധ പ്രവര്‍ത്തനം പുറത്തുകൊണ്ടുവരാന്‍ സഹായകമായത്. ബന്ധം അവസാനിപ്പിക്കണമെന്ന വിദ്യാര്‍ത്ഥിയുടെ ആവശ്യം അധ്യാപിക തളളി. അധ്യാപിക നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്തും മറ്റും വിദ്യാര്‍ത്ഥിയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവിധ വകുപ്പുകളിലായി ഒന്‍പതു കുറ്റങ്ങളാണ് അധ്യാപികയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം