കാഴ്ചാവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് കഠിനതടവ്.

Loading...

കോഴിക്കോട്: കാഴ്ചാവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് കഠിനതടവ്.

കോഴിക്കോട് പോക്‌സോ കോടതിയാണ് അറുപത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

75% കാഴ്ചാവൈകല്യമുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 2016 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തിലാണ് സ്‌കൂളില്‍ വെച്ച്‌ അധ്യാപകന്‍ പീഡിപ്പിച്ചത്. മറ്റു വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരോട് പറഞ്ഞപ്പോഴാണ് പീഡനവിവരം പുറംലോകം അറിയുന്നത്.

സ്‌കൂള്‍ തലത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് പോലീസിന് പരാതി നല്‍കിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും സാക്ഷികളായ കേസില്‍ കഠിനമായ ശിക്ഷയാണ് കോഴിക്കോട് പോക്‌സോ കോടതി പ്രതിക്ക് വിധിച്ചത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം