‘ഭാര്യ വീട്ടില്‍ ഇല്ല, വന്ന് ഭക്ഷണം ഉണ്ടാക്കി തരൂ’; അര്‍ധരാത്രിയില്‍ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മെസേജ്

Loading...

ഭാര്യ വീട്ടില്‍ ഇല്ലാത്തതിനാല്‍ ഭക്ഷണം പാകം ചെയ്തു കൊടുക്കാന്‍ വരണമെന്ന് ആവശ്യപ്പെട്ട് കോളജിലെ അധ്യാപകന്‍ ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തുന്നതായി വിദ്യാര്‍ഥിനിയുടെ പരാതി. ഉത്തരാഖണ്ഡിലെ ജിബി പന്ത് സര്‍വകലാശാലയിലെ അധ്യാപകന്‍ അര്‍ധരാത്രിയില്‍ തനിക്ക് ഇത്തരത്തില്‍ സന്ദേശമയക്കുന്നു എന്ന് കാണിച്ചാണ് വിദ്യാര്‍ഥിനി സര്‍വകലാശാല വൈസ് ചാന്‍സലര്‍ അടങ്ങിയ സമ്മതിക്ക് മുന്നില്‍ പരാതി ഉന്നയിച്ചത്.

പരാതി ഉന്നയിച്ച വിദ്യാര്‍ഥിനിയടക്കമുള്ളവര്‍ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ വാര്‍ഡനായിരുന്നു ഈ അധ്യാപകന്‍.വിദ്യാര്‍ത്ഥിനി അധ്യാപകന്‍ അയച്ച സന്ദേശങ്ങളും കോള്‍ ലിസ്റ്റും അച്ചടക്ക സമിതിക്ക് മുന്‍പാകെ കാണിച്ചു. വിദ്യാര്‍ത്ഥിനിയുടെ ഒരു പിറന്നാളിന് അധ്യാപകന്‍ ആശംസ അറിയിച്ച്‌ സന്ദേശമയച്ചു. പിന്നീട് തുടര്‍ച്ചയായി ഭാര്യ വീട്ടില്‍ ഇല്ല, ആര് ഭക്ഷണം ഉണ്ടാക്കി തരും, നീ വന്ന് ഭക്ഷണം ഉണ്ടാക്കി തരുമോ എന്ന് ചോദിച്ച്‌ ഇയാള്‍ അര്‍ധരാത്രിയില്‍ വിളിച്ചു തുടങ്ങിയെന്നും വിദ്യാര്‍ഥിനി അച്ചടക്കസമിതിയില്‍ അറിയിച്ചു. അധ്യാപകന്റെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കാതിരുന്നാലും വീണ്ടും വീണ്ടും വിളിച്ച്‌ ശല്യപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

അതെ സമയം, സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി ഉയര്‍ത്തിയ പരാതിയില്‍ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ വിശദീകരണം തേടി. സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ബേബി റാണി മൗര്യ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം