ജയ്ശ്രീറാം വിളിച്ചില്ല; മദ്രസ അധ്യാപകനു നേരെ ആക്രമണം

Loading...

ന്യൂഡല്‍ഹി: ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകനു നേരെ ആക്രമണം. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ വ്യാഴാഴ്ചയാണ് സംഭവം. രോഹിണി സെക്ടര്‍ 20ലെ മദ്രസയില്‍ പഠിപ്പിക്കുന്ന മൗലാന മുഅ്മിന്‍ (40) ആണ് ആക്രമിക്കപ്പെട്ടത്.

രാത്രി എട്ടുമണിക്ക് കാറിലെത്തിയ സംഘം മുഅ്മിനെ അടുത്തേക്ക് വിളിക്കുകയായിരുന്നു. കാറിന്‍െറ വിന്‍ഡ്‌സ്ക്രീനില്‍ ‘ജയ് ശ്രീ റാം’ എന്ന് എഴുതിയിരുന്നു. ഇത് വായിക്കാന്‍ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ മുഅ്മിന്‍ ഇതിന് തയ്യാറാവാതെ നടന്നു നീങ്ങി.

ഇതോടെ സംഘം ഇയാളെ വാഹനം കൊണ്ട് ഇടിപ്പിക്കുകയയിരുന്നു. ബോധരഹിതനായ ഇദ്ദേഹത്തെ വഴി യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.മുഅ്മിന്‍ തലയ്ക്കും മുഖത്തിനും കൈയ്ക്കും പരിക്കേറ്റു. സംഭവത്തില്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം