എന്നും വസ്ത്രധാരണത്തിലും മറ്റും വ്യത്യസ്ത പുലര്‍ത്തുന്ന താരജോടികളാണ് ദീപിക പദുകോണും ഭര്‍ത്താവ് രന്‍വീര്‍ സിങ്ങും.

ആക്സസറീസിലും ഈയൊരു സ്റ്റൈൽ തന്നെ ദീപിക പിന്തുടരുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം ക്യമാറയ്ക്ക് മുമ്പില്‍ എത്തിയപ്പോഴും ദീപിക തന്റെ കംഫർട്ട് ഡ്രസ്സിങ് സ്റ്റൈലായിരുന്നു പിന്തുടർന്നത്
പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു താരസുന്ദരി ക്യാമറ കണ്ണില്‍ കുടുങ്ങിയത് .
ബ്ലാക് ബോഡി സ്യൂട്ടും ഡെനീമുമായിരുന്നു താരത്തിന്റെ വേഷം. ‘V’ ഷേപ്പ് നെക്കോടുകൂടിയ സ്ലീവ്ലസ് ബോഡി സ്യൂട്ട് ആയിരുന്നു. അതേസമയം വൈഡ് ഡെനീം ആയിരുന്നു പെയർ ചെയ്തത്.
വൈറ്റ് സ്നീക്കേഴ്സും കറുപ്പ് മാസ്കും ധരിച്ചിരുന്നു
എന്നാൽ താരത്തിന്റെ ബാഗിലാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ആഡംബര ബ്രാൻഡായ ലൂയിസ് വിറ്റന്റെ മോണോഗ്രാമം ബ്ലാക് ബാഗ് ആണിത്. ഏകദേശം 2.5 ലക്ഷം രൂപയാണ് ഈ ബാഗിന്റെ വില.
News from our Regional Network
English summary:
Tarasundari with a bag of 2.5 lakhs