തമിഴ് സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ അന്തരിച്ചു

Loading...

മിഴ് സംവിധായകന്‍ രാജ്കപൂറിന്റെ മകന്‍ ഷാരൂഖ് കപൂര്‍(23) അന്തരിച്ചു. മെക്കയില്‍ വെച്ച്‌ ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് മരണപ്പെട്ടത് ഷാരൂഖ് കപൂറിന്റെ മരണം തമിഴകത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. അമ്മ സജീലയ്‌ക്കൊപ്പം തീര്‍ത്ഥയാത്ര പോയതായിരുന്നു ഷാരൂഖ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

പഠനം പൂര്‍ത്തിയാക്കിയശേഷം ഷാരൂഖും സിനിമയിലെത്തണമെന്ന് രാജ്കപൂറിന്റെ വലിയ ആഗ്രഹമായിരുന്നു.

ഏറെ കാലം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള രാജ് കപൂര്‍ താലാട്ടു കേക്കട്ടുമാ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധയകനാകുന്നത്.

പ്രഭുവും കനകയുമായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ഉത്തമരാക്ഷസ, അവള്‍ വരുവാളാ, ആനന്ദ പൂങ്കാട്ടരെ തുടങ്ങിയ ചിത്രങ്ങള്‍ രാജ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം