ലിഫ്റ്റ് അടിച്ച് പോകാനാണോ ഉദ്ദേശം; കൈ കാണിച്ചാല്‍ ഇനി നിര്‍ത്തില്ല

Loading...

കൊല്ലം : പരിഷ്‌ക്കരിച്ച ട്രാഫിക് നിയമങ്ങള്‍ ലിഫ്റ്റ് ചോദിക്കുന്നവര്‍ക്ക് കനത്ത പ്രഹരമാകുന്നു .ബൈക്കില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിപ്പോള്‍ ലിഫ്റ്റ് ചോദിക്കുന്നവര്‍ക്ക് യാത്ര നിഷേധിക്കപ്പെടുന്നു .അത്യാവശ്യഘട്ടങ്ങളില്‍ വലിയ സഹായമായിരുന്ന ‘സൗജന്യ ലിഫ്റ്റാണ്’ നഷ്ടപ്പെട്ടതെന്ന് ഒരു കൂട്ടം യുവാക്കള്‍ .

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ലിഫ്ട് കിട്ടുന്നതിനായി ഹെല്‍മെറ്റ് കൊണ്ടുനടക്കുന്നത് അപ്രായോഗിമാണെന്നാണ് പൊതു ജനാഭിപ്രായം .ഹെല്‍മെറ്റ് ധരിക്കാതെ പിറകിലിരുന്നാല്‍ 500 രൂപയാണ് പിഴ ഒടുക്കേണ്ടത് . പിറകിലിരിക്കുന്ന ആള്‍ പിഴയടച്ചില്ലെങ്കില്‍ വാഹനത്തിന്റെ ഉടമസ്ഥന്‍ കൊടുക്കേണ്ടി വരും .പരാതി ഉണ്ടാവുമെന്നതിനാല്‍ ഹെല്‍മെറ്റില്ലാ യാത്രകള്‍ റെക്കോര്‍ഡ് ചെയ്ത് വണ്ടി ഉടമയ്ക്ക് നോട്ടീസ് നല്‍കാനും പോലീസ് തീരുമാനമുണ്ടാകാം . അതുകൊണ്ട് വാഹനത്തിന്റെ ഉടമക്കായിരിക്കും എട്ടിന്റെ പണി കിട്ടുന്നത് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം