താജ്മഹല്‍ തകര്‍ക്കാന്‍ ശ്രമം;അഞ്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡല്‍ഹി:ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹലിന്റെ കവാടം തകര്‍ക്കാന്‍ ശ്രമിച്ച് അഞ്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിദ്ധേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്നാരോപിച്ചായിരുന്നു താജ്മഹലിന്റെ പടിഞ്ഞാറേ കവാടം തകര്‍ക്കാന്‍ ശ്രമിച്ചത്. ചുറ്റികകളും കമ്പിപ്പാരകളുമായി 30ഓളം പേരായിരുന്നു അക്രമ സംഘത്തിലുണ്ടായിരുന്നത്.

താജ്മഹലിനെക്കാള്‍ മുമ്പു തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കവാടം പൊളിച്ചു മാറ്റാന്‍ തയാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങള്‍ പൊളിച്ചു മാറ്റുന്നതെന്നും വി.എച്ച്.പി നേതാവ് രവി ദുബേ പറഞ്ഞു.
ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

30 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുമുണ്ട്. ചുറ്റികകളും കമ്പിപ്പാരകളുമായായിരുന്നു ചരിത്രസ്മാരകത്തിന്മേല്‍ പൊളിക്കാന്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തിയത്.. നേരത്തെ താജ്മഹലിന്റെ പേര് റാം മഹല്‍ എന്നോ കൃഷ്ണ മഹല്‍ എന്നോ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് രംഗത്തെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം