ഇ പെണ്‍കുഞ്ഞ് ലോകത്തിന്റെ വേദനയാകുന്നു

Loading...

Syrian_girlഐഎസ് ഭീകരതയുടെ ബാക്കിപത്രമായി മാറിയ ഐലന്‍ കുര്‍ദിയുടെ കഥ ലോകത്തിന്റെ മുഴുവന്‍ വേദനയായി മാറിയതാണ്. എന്നാല്‍, സിറിയയിലെ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരത മുഴുവന്‍ ആവാഹിച്ച് ഇന്നലെ ഒരു പെണ്‍കുഞ്ഞു പിറന്നു. കുര്‍ദിഷ് വിമതരുടെയും ഐഎസ് തീവ്രവാദികളുടെയും സിറിയന്‍ സര്‍ക്കാരിന്റെയും രക്തരൂഷിത പോരാട്ടങ്ങളുടെ ഏറ്റവും പുതിയ ഇരയാകുകയായിരുന്നു ഇവള്‍. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ആലെപ്പോയിലെ ആശുപത്രിയിലെ ലേബര്‍ റൂമില്‍ അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തുവന്ന ആ കുഞ്ഞിന്റെ നെറ്റിയില്‍ ഒരു വെടിയുണ്്ടയുണ്ടണ്ടായിരുന്നു. ആലെപ്പോയില്‍ നടന്ന ഒരു ഷെല്ലാക്രമണത്തില്‍ അമ്മയ്ക്കൊപ്പം അറിയാതെ ഇരയാകുകയായിരുന്നു അവള്‍. മരിച്ചുവെന്നു വിധിയെഴുതിയ കുഞ്ഞിനെ ഡോക്ടര്‍മാരുടെ ധീരപ്രയത്നമാണു രക്ഷപ്പെടുത്തിയത്. പിറന്നുവീഴും മുമ്പ് യുദ്ധത്തിന്റെ ഭീകരത നെറ്റിയില്‍ ഏറ്റെടുത്തവള്‍ക്ക് അവര്‍ ഒരു പേരുമിട്ടു- അമല്‍. അറബിയില്‍ അമലിനു ‘പ്രതീക്ഷ’ എന്നാണ് അര്‍ഥം. യുദ്ധമില്ലാത്ത ഒരു നാടിനായുള്ള സിറിയന്‍ ജനതയുടെ പ്രതീക്ഷയാണ് ഇവള്‍ പകരുന്നത്. ലോകത്തിലേക്ക് പിറന്നുവീഴാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് അമലിന്റെ അമ്മയ്ക്ക് പരിക്കേല്‍ക്കുന്നത്. ആലെപ്പോയില്‍ തന്റെ വീടിനുമേല്‍ പതിച്ച ഷെല്ലിന്റെ ചീളുകള്‍ക്കൊപ്പം വെടിയുണ്്ടയുടെ ഭാഗവും അവരുടെ വയറ്റില്‍ തറച്ചുകയറി. അവരുടെ മറ്റു മൂന്നു മക്കള്‍ക്കും പരിക്കേറ്റു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എമര്‍ജന്‍സി സിസേറിയന്‍ മാത്രമായിരുന്നു ഡോക്ടര്‍മാരുടെ മുന്നിലുണ്്ടായിരുന്ന പോംവഴി. കുഞ്ഞ് ജീവനോടെ രക്ഷപ്പെടുമെന്നു പോലും ഉറപ്പില്ലാതെ അവര്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. അവളുടെ ശരീരം വൃത്തിയാക്കുമ്പോഴാണ് ഒരു ചെറുവിരലിന്റെ വലിപ്പത്തിലുള്ള മുറിവ് ഇടത്തേ പുരികത്തിനു മുകളിലായി കണ്്ടത്. വീണ്്ടും ശസ്ത്രക്രിയയിലൂടെ മുറിവിനുള്ളിലെ വെടിയുണ്്ടയുടെ ചീള് പുറത്തെടുത്തു. ഇതോടെ അവള്‍ ജീവിതത്തിലേക്ക് ഉറക്കെ കരഞ്ഞുതുടങ്ങി. ആലെപ്പോ സിറ്റി മെഡിക്കല്‍ കൌണ്‍സിലിലെ ആരോഗ്യരക്ഷാ പ്രവര്‍ത്തകരാണ് കുഞ്ഞിന് സഹായം നല്കിയത്. അമ്മയും കുഞ്ഞ് അമലും ഇപ്പോള്‍ ജീവിതത്തിലേക്കു മടങ്ങുകയാണ്. യുദ്ധവും ഭീതിയുമില്ലാത്ത ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷയുമായി. 2011 ലാണ് സിറിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായത്. ഐഎസ് തീവ്രവാദികളും സിറിയയില്‍ ശക്തി പ്രാപിച്ചു. മൂന്നേകാല്‍ ലക്ഷത്തോളം പേരാണ് ഇതുവരെ സിറിയന്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. 40 ലക്ഷത്തോളം പേര്‍ വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്തു.

Loading...