കോവിഡ് ബാധിച്ച ബ്രിട്ടീഷുകാരന്‍ താമസിച്ച റിസോര്‍ട്ടിലെ ജീവനക്കാര്‍ക്ക് രോഗ ലക്ഷണം

Loading...

ഇടുക്കി: ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ താമസിച്ച മൂന്നാറിലെ കെ.ടി.ഡി.സിയുടെ റിസോര്‍ട്ടിലെ ആറു ജീവനക്കാര്‍ക്ക് കൊറോണ രോഗലക്ഷണം. ഇവരുടെ സ്രവ സാമ്ബിളുകള്‍ പരിശോധനക്ക് അയക്കും.

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷുകാരനുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ ജീവനക്കാരടക്കം 43 പേര്‍ റിസോര്‍ട്ടില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്നാറില്‍ താമസിച്ച ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും ബുക്കിങ് നിര്‍ത്തിവെക്കാനും ജീപ്പ് സവാരികള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സംഘം അതിര്‍ത്തികളിലും റോഡുകളിലും പരിശോധന നടത്തുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം