സ്വീറ്റ് കോൺ ചിക്കൻ സൂപ്പ് തയ്യാറാക്കാം

 

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന സൂപ്പാണ് സ്വീറ്റ് കോൺ ചിക്കൻ സൂപ്പ്. സ്വാദൂറും സ്വീറ്റ് കോൺ ചിക്കൻ സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

തയ്യാറാക്കാൻ വേണ്ട ചേരുവകൾ…

ചിക്കൻ ബ്രെസ്റ്റ് 2 എണ്ണം
സ്വീറ്റ് കോൺ അര കപ്പ്
കോൺഫ്ലോർ അര ടീസ്പൂൺ
മുട്ടയുടെ വെള്ള 1 എണ്ണം
സവാള 1 എണ്ണം
സ്പ്രിങ് ഒണിയൻ അര ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കുരുമുളക് ആവശ്യത്തിന്
ബട്ടർ ഒരു ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം…

ആദ്യം സ്വീറ്റ് കോണും ചിക്കനും ഉപ്പും കുരുമുളകും മൂന്ന് കപ്പ് വെള്ളം ചേർത്ത് വേവിക്കാം.

ചിക്കൻ വെന്ത ശേഷം അത് ചെറിയ പീസുകളായി മുറിക്കാം.

ഇനി ഒരു പാനിൽ ബട്ടർ ചൂടാക്കാം. ഇനി സവാള വഴറ്റാം. ശേഷം സ്വീറ്റ്‌കോണും ചിക്കനും വേവിച്ച വെള്ളവും ചേർക്കുക.

എരിവിന് അനുസരിച്ചു കുരുമുളക് പൊടി ചേർക്കാം.

കോൺഫ്ലോർ അല്പം വെള്ളം ഒഴിച്ച് കലക്കി അതു ചേർത്ത് കൊടുക്കാം.

മുട്ടയുടെ വെള്ള, സ്പൂൺ കൊണ്ട് സൂപ്പിന്റെ മുകളിൽ ഒഴിച്ച് കൊടുക്കാം.

1 മിനിറ്റ് കഴിഞ്ഞു ഇളക്കാം. ഇനി സ്പ്രിങ് ഒണിയനും ചേർത്ത് ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം