സ്വർണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

Loading...

സ്വർണക്കടത്ത് കേസിൽ ആരോപണവിധേയയായ സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്.  തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്രചാനൽ വഴി വൻസ്വർണക്കടത്ത് നടത്തിയ കേസിൽ താൻ നിരപരാധിയെന്ന് സ്വപ്ന സുരേഷ്.

ഇ- ഫയലിംഗ് വഴി ഇന്നലെ അർദ്ധരാത്രിയോടെയാണ് സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ   നൽകിയയത്. കോൺസുലേറ്റിൽ നിന്ന് ജോലി വിട്ട് പുറത്ത് വന്ന ശേഷവും കോൺസുലേറ്റ് ഉദ്യോഗസ്ഥർ തന്‍റെ സേവനം സൗജന്യമായി ഉപയോഗിച്ചിരുന്നുവെന്നാണ് സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.

കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്‌ന ജാമ്യാപേക്ഷയിൽ പറയുന്നു. കസ്റ്റംസിനോട് ഒന്നും പറയാനില്ലെന്നും സ്വപ്‌ന പറയുന്നു. ഇന്നലെയാണ് അഭിഭാഷകൻ രാജേഷ് കുമാർ വഴി ഓൺലൈൻ ആയി സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ഇതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേസിൽ താൻ നിരപരാധിയാണെന്ന് സ്വപ്‌ന പറയുന്നു. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ല. അതുകൊണ്ട് തന്നെ കസ്റ്റംസിനോട് ഒന്നും പറയാനില്ല. കോൺസുലേറ്റ് നൽകിയ സാക്ഷ്യപത്രം വ്യാജമല്ലെന്നും സ്വപ്‌ന പറഞ്ഞു.

തന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വരുന്നത് വിലക്കണം. താൻ കേസിൽ ആരോപണവിധേയമാത്രമാണ്. തനിക്കെതിരെ തെളിവില്ല. അതുകൊണ്ടുതന്നെ തന്റെ ചിത്രം പ്രചരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും സ്വപ്‌ന പറയുന്നു.

കോൺസുലേറ്റിൽ നിന്ന് പുറത്തുവന്ന ശേഷവും അറ്റാഷെ ഉൾപ്പെടെയുള്ളവർ തന്റെ സഹായം തേടിയിരുന്നുവെന്ന് സ്വപ്‌ന സമ്മതിക്കുന്നുണ്ട്. കോൺസുലേറ്റിൽ പ്രവർത്തിച്ച പരിചയം വച്ച് പല സഹായവും ചെയ്തു നൽകി.

ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയ്യാറാണെന്നും സ്വപ്‌ന വ്യക്തമാക്കുന്നു. സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കുമെന്നാണ് സൂചന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം