‘സ്വാമി തിരിച്ചു വരും’ ആള്‍ദൈവത്തിന്റെ മൃതദേഹം ആറ് വര്‍ഷമായി ഫ്രീസറില്‍ സൂക്ഷിച്ച്‌ ശിഷ്യന്മാര്‍

Loading...

ള്‍ദൈവത്തിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച്‌ ശിഷ്യന്മാര്‍. പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍ മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ്, അദ്ദേഹം തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ ശിഷ്യന്മാര്‍ ഉള്‍പ്പെടെയുളളവര്‍ സൂക്ഷിക്കുന്നത്.

2014-ല്‍ ലുധിയാനയിലെ സദ്ഗുരു അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് അശുതോഷ് മഹാരാജ് മരിച്ചത്. ശാരീരികാസ്വാസ്ഥത്തെ തുടര്‍ന്നായിരുന്നു മരണം. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

എന്നാല്‍ അശുതോഷ് മഹാരാജ് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ മൃതദേഹം സൂക്ഷിച്ച്‌ വെച്ചിരിക്കുകയാണ് ദേരാ മാനേജ്മെന്റും ശിഷ്യന്മാരും.

കനത്ത കാവലിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മുറിക്ക് അകത്തേയ്ക്ക് ആരേയും കടത്തി വിടില്ല. ആരെങ്കിലും അന്യായമായി കടക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാക്രമീകരണങ്ങള്‍.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പഞ്ചാബ് പൊലീസിനെയും ആശ്രമ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. വിഐപികള്‍ക്കും ഇവിടേക്ക് വിലക്കുണ്ട്. ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാനില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന മൂന്നുനാല് പേരെ മാത്രമേ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടുളളൂ.

ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയവരില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടക്കമുളള പ്രമുഖരുണ്ട്. മൃതദേഹത്തിന് ഇതു വരെ കുഴപ്പമൊന്നുമില്ലെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ നിര്‍ദേശപ്രകാരം പതിവായി പരിശോധനകള്‍ നടക്കുന്നുണ്ട്. മൃതദേഹം കേടാകാതിരിക്കാന്‍ പതിവായി ചില മരുന്നുകള്‍ മൃതദേഹത്തില്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം