Categories
Cinema

സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയല്ല ; ആസൂത്രിത കൊലപാതകമെന്ന് കുടുംബാംഗങ്ങൾ

നടൻ സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമെന്ന് കുടുംബാംഗങ്ങൾ സിബിഐയ്ക്ക് മൊഴി നൽകി. സുശാന്തിന്റെ മരണം ആത്മഹത്യയെന്ന തരത്തിലാണ് അന്വേഷണം ഇത്രയും കാലം മുന്നോട്ട് പോയത്.

ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ തെളിവുകളെല്ലാം കൊലപാതകം ചെയ്തവർ തന്നെ നശിപ്പിച്ചിരിക്കുന്നു. സിബിഐ കേസിനെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചാൽ മാത്രമേ സത്യം പുറത്ത് വരികയുള്ളൂ- സുശാന്തിന്റെ പിതാവ് കെകെ സിംഗ് സിബിഐയോട് പറഞ്ഞു.

read more : കോവിഡ് 19 ; രാജ്യത്ത് കോവിഡ് രോഗമുക്തി കൂടിയെന്ന്‍ പ്രധാനമന്ത്രി

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആദ്യം അന്വേഷിച്ചിരുന്നത് മുംബൈ പൊലീസായിരുന്നു. എന്നാൽ മുംബൈ പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ ബിഹാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം റിയ ചക്രവർത്തിക്കെതിരേ തിരിയുന്നത്.

തുടർന്ന് കേസ് മുംബൈ പൊലീസ് തന്നെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിയ സുപ്രിംകോടതിയെ സമീപിച്ചു. അതിനിടയിലാണ് കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP