Categories
Cinema

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ; സിബിഐ അന്വേഷണം ആരംഭിച്ചു

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. മുംബൈയിൽ എത്തിയ സിബിഐ സംഘം പൊലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്ചപറ്റിയോ എന്നറിയാനുള്ള ശ്രമങ്ങളാണ് ആദ്യം ആരംഭിച്ചത്.

ഇതുവരെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.സി.പി അഭിഷേക് ത്രിമുഖേയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ സംഘം സുശാന്തിന്റെ പരിചാരകനിൽ നിന്ന് മൊഴി രേഖപ്പെടുത്തി.

സുശാന്തിന്റെ മരണം ചലച്ചിത്ര മേഖല കടന്ന് രാഷ്ട്രീയ സംവാദമായ സാഹചര്യത്തിൽ കരുതലോടെയും രഹസ്യ സ്വഭാവം നിലനിർത്തിയും കേസ് അന്വേഷിക്കാനാണ് സിബിഐയുടെ തീരുമാനം.

read also : മത്തായിയുടെ കസ്റ്റഡി മരണത്തിൽ അന്വേഷണം സി ബി ഐക്ക് വിട്ട് ഹൈക്കോടതി

ജോയിന്റ് ഡയറക്ടർ ശശിധറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ തന്നെ അന്വേഷണം ആരംഭിച്ചു. ആദ്യം മുംബൈ പൊലീസിന്റെ അന്വേഷണമാണ് സംഘം പരിശോധിക്കുന്നത്.

മുംബൈ പെലീസിൽ നിന്ന് കേസ് ഡയറി ശേഖരിച്ച സിബിഐ, ഇതുവരെ കേസ് അന്വേഷിച്ച ഡിസിപി അഭിഷേക് ത്രിമുഖയിൽ നിന്ന് വിവരം ശേഖരിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP