നകുലനും ഗംഗയും ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ ഒന്നിച്ചപ്പോള്‍…

Loading...

ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് സുരേഷ് ഗോപി എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല. അഭിനയത്തിന് ഒരിടവേള നല്‍കി രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെച്ച സുരേഷ് ഗോപി നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിനോരുങ്ങുന്നതിന്‍റെ ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച്‌ സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള സെല്‍ഫിയാണ് വൈറലാകുന്നത്.

സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച ചില സിനിമകള്‍ ഇന്നും പ്രക്ഷക ഹൃദയത്തില്‍ ഉണ്ട്. ഇന്നലെ, സിന്ധൂര രേഖ അങ്ങിനെ ഒരുപാട് ചിത്രങ്ങള്‍ ഉണ്ടെങ്കിലും 1993 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ കഥാപാത്രങ്ങളായ ഗംഗയെയും നകുലനെയും പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല.

ഇപ്പോഴിതാ വൈറലാകുന്ന സെല്‍ഫിയിലും ആ സിനിമയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഡയലോഗുമായാണ് സുരേഷ് ഗോപി ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

ആ സിനിമയിലെ ആരും മറക്കാത്ത ഒരു ഡയലോഗാണ് ‘ഇന്നേക്ക് ദുര്‍ഗ്ഗാഷ്ടമി’ എന്ന് തുടങ്ങുന്ന ശോഭനയും സുരേഷ് ഗോപിയുമായുള്ള ആ സീന്‍. അതിനെ ഓര്‍മ്മിപ്പിക്കും വിധം ഇന്നലെ വീണ്ടുമൊരു ദുര്‍ഗ്ഗാഷ്ടമി ദിനത്തിലാണ് ഇരുവരും ഒന്നിച്ച പുതിയ ഫോട്ടോ പുറത്തിറങ്ങിയത് എന്ന പ്രത്യേകതയും ഈ വൈറല്‍ ചിത്രത്തിനുണ്ട്.

ആ പഴയ അനുഭവത്തെ അനുസ്മരിച്ചാണ് സുരേഷ് ഗോപി പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ‘നകുലന്‍ ഗംഗയുമായി ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍…’ എന്ന തലക്കെട്ടോടെയാണ് സുരേഷ് ഗോപി ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

നകുലൻ ഗംഗയുമായി ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒന്നിച്ചപ്പോൾ…. ❤️#Dulquer #wayfarerfilms #anoopsatyan #shobhana

Suresh Gopi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಅಕ್ಟೋಬರ್ 6, 2019

Loading...