സ്വര്‍ണ്ണക്കടത്ത് കേസ്;പ്രതി ബിജെപിക്കാരനെന്ന ഇപി ജയരാജന്റെ വാദം കല്ലു വച്ച നുണയാണെന്ന് കെ സുരേന്ദ്രന്‍

Loading...

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളിലൊരാള്‍ ബിജെപിക്കാരനാണെന്ന് മന്ത്രി ഇപി ജയരാജന്‍  പറയുന്നത് കല്ലുവെച്ച നുണയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

പ്രതിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുതല്‍ പല സിപിഎം നേതാക്കളെയും ക്ഷണിച്ചിട്ടും ഒരു ബിജെപിക്കാരനെ പോലും ക്ഷണിച്ചിട്ടില്ല എന്നും പിന്നെ  എങ്ങനെയാണു ബിജെപി ക്കാരന്‍ ആവുന്നതെന്നും പരാമര്‍ശിച്ചു

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

സ്ഥാപനത്തിന്റെ ഉദ്ഘാടന ക്ഷണക്കത്ത് സഹിതമാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വര്‍ണ്ണക്കള്ളക്കടത്തു കേസ്സിലെ പ്രതി സിപിഎം നേതാവല്ലെന്നും ബിജെപിക്കാരനാണെന്നും കല്ലുവെച്ച നുണ പറയുന്ന ജയരാജനും നാഗപ്പനും പിന്നെ കൈരളി ചാനലിനും സമര്‍പ്പിക്കുന്നു. ശ്രീരാമകൃഷ്ണന്‍ മുതല്‍ സകല സിപിഎം നേതാക്കളേയും ഉദ്ഘാടനത്തിനു വിളിച്ചിട്ടും ഈ മഹാപാപി ഒരു ബിജെ പിക്കാരനേയും വിളിക്കാന്‍ മനസ്സു കാണിച്ചില്ല. ഇതാണ് ബിജെപിക്കാരനായ സിപിഎമ്മുകാരന്റെ വൈരുദ്ധ്യാധിഷ്ഠിത കള്ളക്കടത്ത്.

സ്വർണ്ണക്കള്ളക്കടത്തു കേസ്സിലെ പ്രതി സി. പി. എം നേതാവല്ലെന്നും ബി. ജെ. പിക്കാരനാണെന്നും കല്ലുവെച്ച നുണ പറയുന്ന ജയരാജനും…

Posted by K Surendran on Wednesday, July 8, 2020

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം