കേരളത്തിലും നടപ്പിലാവുമെന്ന് കെ സുരേന്ദ്രന്‍ ; കുറിക്കുകൊള്ളുന്ന മറുപടി കൊടുത്ത് എഎ റഹീം

Loading...

തിരുവനന്തപുരം : ദേശീയ പൗരത്വ ഭേദഗതി ബില്ല് കേരളത്തില്‍ നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാട് വ്യക്തമാക്കിയതിനെ ചൊല്ലി ഫേസ്ബുക്കില്‍ പോര്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ രംഗത്ത് വന്നത്.

കേരളത്തിലും നടപ്പിലാവും എന്നാണ് നേതാവ് പറഞ്ഞത്. ഇതിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി രംഗത്ത് വന്നത് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം ആണ്. മറുപടി അദ്ദേഹം ഫേസ്ബുക്കില്‍ തുറന്നടിച്ചു. വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ‘ചുണ്ടില്‍’ വച്ചാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കെ സുരേന്ദ്രന്‍ന്‍റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ. പിന്നെ ഈ നിയമം കേരളത്തിൽ വലിയതോതിൽ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്ളാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാർത്ഥികൾ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചുളുവിൽ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ?

 

പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും…

Posted by K Surendran on Thursday, December 12, 2019

എഎ റഹീംന്‍റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

വിരട്ടൽ ഇവിടെ വേണ്ട,
ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി.

ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും വന്നാൽ അത് കേരളത്തിൽ നടക്കില്ല തന്നെ. “അങ്ങ് മമതയുടെ ബംഗാളിൽ നടന്നു, പിന്നെയല്ലേ കേരളം” എന്നാണ് ഒരു ബിജെപി നേതാവിന്റെ വെല്ലുവിളി.മമത പിടിച്ച കൊടിയല്ല പിണറായി പിടിക്കുന്നത്.

ഈ ചുവന്ന കൊടിക്കു കീഴിൽ മുപ്പത്തിമൂന്നു വർഷം ബംഗാൾ ഭരിച്ചിട്ടുണ്ട് പിണറായിയുടെ പാർട്ടിക്കാർ. അന്ന് ഉത്തരേന്ത്യ മുഴുവൻ ത്രിശൂലവും കയ്യിലേന്തി മനുഷ്യന്റെ ചോര തേടി ആർഎസ്എസ് അലഞ്ഞപ്പോൾ ചെങ്കൊടി പറക്കുന്ന ബംഗാളിൽ ഒരു മനുഷ്യനെയും മതത്തിന്റെ പേരിൽ കൊല്ലാൻ പോയിട്ട് ഒന്നു പോറലേൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഒരു പള്ളിയും തകർന്നില്ല, ഒരു വർഗീയ കലാപവും നടന്നില്ല.

ഇടതുപക്ഷത്തെ ഇറക്കി, മമതയെ കയറ്റി എന്നിട്ടായിരുന്നു കലാപങ്ങൾ. ഇന്ന് ഉത്തർപ്രദേശും മഹാരാഷ്ട്രയും കർണാടകയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വർഗീയകലാപം നടക്കുന്ന സംസ്ഥാനമാണ് ബംഗാൾ.

കേരളം വേറെ ലെവലാണ് മിസ്റ്റർ.
കേരളം തലയുയർത്തി നിൽക്കും. ഷൂസ് നക്കുന്നവർക്കൊപ്പമല്ല, നട്ടെല്ല് നിവർത്തി നിൽക്കുന്നവർക്കൊപ്പമാണ് ഈ നാട്.

നേരം വെളുക്കാത്തതും ബിജെപിക്കാർക്ക് മാത്രമാണ്. പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികളെയും സമരം ചെയ്യുന്ന കർഷകരെയും, വിദ്യാർഥികളെയും കാണുന്നില്ലേ, പൗരത്വ ബില്ലിനെതിരെ കത്തുന്ന തെരുവുകൾ കാണൂ… ജനങ്ങൾ തീയിട്ട ബിജെപി ഓഫീസുകൾ കാണൂ…

രാജ്യം ഭരിക്കുന്നവർക്ക് അവിടെ സ്വന്തം ഓഫീസ് സംരക്ഷിക്കാനുകുന്നില്ല. പിന്നെയാണ് കേരളത്തിൽ.!!.
വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി.

വിരട്ടൽ ഇവിടെ വേണ്ട, ചുരുട്ടി ചുണ്ടിൽ വച്ചാൽ മതി. ഭരണഘടനയെ അട്ടിമറിക്കാനും ജനാധിപത്യത്തെ തകർക്കാനും വന്നാൽ അത്…

Posted by A A Rahim on Thursday, December 12, 2019

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം