ശബരിമല യുവതീപ്രവേശനം:ഏഴു ചോദ്യങ്ങളില്‍ മാത്രം വാദമെന്ന് സുപ്രീം കോടതി

Loading...

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. കഴിഞ്ഞ നവംബറില്‍ ഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് ഉന്നയിച്ച നിയമപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഏഴ് ചോദ്യങ്ങളിലെ വാദങ്ങളാണ് സുപ്രീം കോടതി കേള്‍ക്കുക.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മതാചാരങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടോ എന്നുള്‍പ്പെടെയുള്ള ഏഴ് ചോദ്യങ്ങളിലാണ് കോടതി വാദം കേള്‍ക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ദെ അടക്കമുള്ള വിശാല ബഞ്ചാണ് ഇതിലെ വാദം കേള്‍ക്കുന്നത്. ഈ ഒന്‍പതംഗ ബഞ്ച് പുറപ്പെടുവിക്കുന്ന വിധിയുടെ അടിസ്ഥാനത്തിലായിരിക്കും യുവതീപ്രവേശനത്തിന് എതിരായ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളുടെ കാര്യത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക. ശബരിമലയില്‍ യുവതീപ്രവേശനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം