സുനന്ദ പുഷ്കറുടെ സാരി ഉള്‍പ്പെടെയുള്ള സ്വകാര്യ വസ്തുക്കള്‍ കാണാതായി

sunanda pushkar
ന്യൂഡല്‍ഹി: സുനന്ദപുഷ്കറിന്റെ ലക്ഷകണക്കിന് രൂപ വിലയുളള സാരിയുള്‍പ്പെടെയുളള സ്വകാര്യവസ്തുക്കള്‍ ദില്ലിയിലെ ലീലാ ഹോട്ടലില്‍നിന്ന് കാണാതായതായി അന്വേഷണസംഘം കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ സുനന്ദയുടെ പഴ്സ് ഉള്‍പ്പെടെയുളള വസ്തുക്കള്‍ കാണാതായത് പൊലീസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്തു. ദില്ലിയിലെ ലീലാ ഹോട്ടലില്‍ സുനന്ദ പുഷ്കര്‍ എത്തുമ്പോള്‍ ധരിച്ചിരുന്ന സാരി, ചെരുപ്പ്, പഴ്സ് തുടങ്ങിയ വസ്തുക്കളാണ് 345-ാം  മുറിയില്‍നിന്ന് കാണാതായത്.

Loading...