സംസ്ഥാനത്തെ സ്വാശ്രയ കോളജുകള്‍ കൊള്ളപ്പണക്കാര്‍ക്കുള്ളത്; സുകുമാരന്‍ നായര്‍

Loading...

sukumaran nair

ചങ്ങനാശേരി: കേരളത്തിലെ സ്വാശ്രയ എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോളജുകള്‍ കൊള്ളപ്പണക്കാര്‍ക്കുള്ളതാണെന്നും ഇത്തരം കോളജുകള്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്ന എന്‍എസ്എസിനു നടത്താനാകില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്‍ ആരംഭിച്ച എന്‍എസ്എസ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള അംഗങ്ങളുടെ ചോദ്യോത്തരവേളയിലാണ് ജനറല്‍ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. എ.കെ. ആന്റണിയുടെ കാലത്ത് കേരളത്തില്‍ 15 സ്വാശ്രയ കോളജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 160 ആയി ഉയര്‍ന്നു. ഇതില്‍ പലതും വിദ്യാര്‍ഥികള്‍ ഇല്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സ്വാശ്രയമേഖലയില്‍ ആയുര്‍വേദ കോളജ് തുടങ്ങാന്‍ എന്‍എസ്എസ് ആഗ്രഹിക്കുന്നില്ല. എയ്ഡഡ് കോളജും അതിനുള്ള അനുയോജ്യമായ സ്ഥലവും സര്‍ക്കാര്‍ നല്‍കിയെങ്കില്‍ മാത്രമേ ഇതു നടക്കുന്ന കാര്യം ആലോചിക്കുകയുള്ളൂവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇപ്പോള്‍ തിരുവനന്തപുരത്ത് മികച്ച രീതിയില്‍ സിവില്‍ സര്‍വീസ് അക്കാദമി പ്രവര്‍ത്തിക്കുന്നുണ്ട്. പിഎസ്സി, ബാങ്ക് ടെസ്റ് ഇവ പരിശീലിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

Loading...