സുദര്‍ശന്‍ മാത്രമല്ല; ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പില്‍ മറ്റ് അധ്യാപകരുടെ പേരുകള്‍

Loading...

കൊല്ലം: ഐ.ഐ.ടി മദ്രാസ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യക്കുറിപ്പുല്‍ കൂടുതല്‍ അധ്യാപകരുടെ പേരുകള്‍. തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭനാണെന്നതിനു പുറമെ, ഹേമചന്ദ്രന്‍ കാര, മിലിന്ദ് ബ്രാഹ്മി എന്നിവരുടെ പേരുകളും ഫോണിന്റെ നോട്ട് പാഡില്‍ വ്യക്തമാക്കുന്നുണ്ട്.

തന്റെ ആത്മഹത്യയ്ക്കു പിന്നിലെ കാരണങ്ങള്‍ വിശദമായി ഫോണില്‍ കുറിച്ചിരുന്നു. കുടുംബത്തിന് ലഭ്യമാകുന്ന രീതിയില്‍ ഇതു ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

തന്നെ അധ്യാപകര്‍ ഉപദ്രവിക്കുന്നുണ്ടെന്ന് ഫാത്തിമ മുന്‍പും പിതാവിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഒന്‍പതിനാണ് കൊല്ലം സ്വദേശിനിയായ 19 കാരി ഫാത്തിമയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയെ നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ ഇരട്ടസഹോദരി ഐഷ ലത്തീഫാണ് കോട്ടൂര്‍പുരം പൊലിസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്.

 

പഠിക്കാന്‍ ഏറെ മിടുക്കിയായ ഫാത്തിമയ്ക്ക് മുസ്‌ലിം വിദ്യാര്‍ഥിനിയെന്ന വിവേചനം നേരിട്ടിരുന്നുവെന്നും അതു കാരണം പരീക്ഷകളില്‍ മാര്‍ക്ക് കുറച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂര്‍പുരം പൊലിസ് സ്റ്റേഷനിലെത്തിയ ഇരട്ട സഹോദരി ഐഷ ലത്തീഫും കുടുംബ സുഹൃത്തുമായ ഷൈന്‍ ദേവും ഫാത്തിമയുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്ബരുകള്‍ക്കായി ഫാത്തിമയുടെ ഫോണ്‍ വേണമെന്ന് ആവശ്യപ്പെടുകയും പൊലിസ് ഫോണ്‍ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ചാര്‍ജില്ലാതിരുന്ന ഫോണ്‍ ഓണാക്കിയ ഐഷ സക്രീനില്‍ കാണുന്നത് സുദര്‍ശന്‍ പത്മനാഭനാണ് തന്റെ മരണത്തിന് കാരണമെന്ന വാചകമാണ്. ഒപ്പം ഫോണിലെ നോട്ടുകള്‍ പരിശോധിക്കണമെന്നും എഴുതിയിരുന്നു. തുടര്‍ന്ന് അത് സ്‌ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കുകയായിരുന്നു.

മാര്‍ക്ക് കുറഞ്ഞ വിഷമത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ലോജിക്ക് എന്ന വിഷയം പഠിപ്പിച്ചിരുന്ന സുദര്‍ശന്‍ ഫാത്തിമയുടെ മാര്‍ക്ക് മനപൂര്‍വം കുറച്ചിരുന്നു. ഇരുപതില്‍ 13 മാര്‍ക്കായിരുന്നു ഫാത്തിമക്ക് ലഭിച്ചത്.

തനിക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ അപ്പീല്‍ നല്‍കിയിരുന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുനഃപരിശോധനയില്‍ ഫാത്തിമക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ സുദര്‍ശന്‍ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ ഇതരമതക്കാരായ കുട്ടികള്‍ മികച്ച വിജയം സ്വന്തമാക്കുമ്ബോള്‍ അത് അംഗീകരിക്കാന്‍ മനസില്ലാത്ത അധ്യാപകന്‍ മനപൂര്‍വം മാര്‍ക്ക് കുറച്ചതാണെന്ന സംശയവും ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു.

പൊലിസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്‌ടോപ് എന്നിവ നശിപ്പിക്കുമെന്ന ഭയമുണ്ടെന്നും അവര്‍ പറഞ്ഞു.വിഷയവുമായി ബന്ധപ്പെട്ട് ചെന്നെയിലെത്തിയപ്പോള്‍ തമിഴ്‌നാട് പൊലിസിന് വ്യക്തമായ അന്വേഷണം നടത്താന്‍ താല്‍പര്യമില്ല എന്നാണ് മനസിലാവുന്നതെന്ന് കൊല്ലം മേയര്‍ വി. രാജേന്ദ്രബാബു പറഞ്ഞു. ഫാത്തിമയുടെ സഹപാഠികള്‍ ഉള്‍പ്പെടെ പരസ്പര വിരുദ്ധമായ മറുപടികള്‍ നല്‍കിയതിലും ആശങ്കയിലാണ് വീട്ടുകാര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം