അമ്മയുടെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു , ചവറയില്‍ പീഡനത്തിനിരയായത് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി

കൊല്ലം: ചവറയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ചു. സ്‌കൂള്‍ ബസിറങ്ങി നടക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

അമ്മയുടെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് യുവാവ് കുട്ടിയെ ബൈക്കില്‍ കയറ്റിയത്. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കുട്ടിയെ അവിടെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു.

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയവര്‍ സ്‌കൂളിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് വിലാസം മനസിലാക്കി കുട്ടിയുടെ വീട്ടിലറിയിച്ചു. സംഭവത്തില്‍ കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Loading...