പ്രാര്‍ത്ഥന ഫലിച്ചില്ല അവന്‍ പോയി …. വേദന അനുഭവിച്ചത് പതിനേഴു നാള്‍

Loading...

കോട്ടയം: സ്കൂള്‍ മീറ്റിനിടെ ഹാമര്‍ തലയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ജാവലിന്‍ ത്രോ മത്സര വിഭാഗത്തിലെ വോളന്റിയറും പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ മേലുകാവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജിന്റെ മകന്‍ അഫീല്‍ ജോണ്‍സണ്‍ ആണ് മരിച്ചത്.

അല്‍പ സമയം മുന്‍പാണ് വിദ്യാര്‍ത്ഥിയുടെ മരണം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ നാലിനാണ് പരിക്കേറ്റത്. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ അടുത്തടുത്തായി ഒരേ സമയം നടത്തിയ ജാവലിന്‍ -ഹാമര്‍ ത്രോ മത്സരങ്ങള്‍ക്കിടെ,​ ഹാമര്‍ തലയില്‍ പതിച്ചാണ് പ്ളസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റത്.

മത്സരാര്‍ത്ഥി എറിഞ്ഞ ജാവലിന്‍ എടുക്കാനായി ഗ്രൗണ്ടിലേക്ക് അഫീല്‍ നീങ്ങുമ്പോളായിരുന്നു അപകടം സംഭവിച്ചത്. ഈ സമയം 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോ മത്സരവും നടക്കുകയായിരുന്നു.

മൂന്നു കിലോയുള്ള ഹാമര്‍ 35 മീറ്റര്‍ അകലെ നിന്ന് അഫീലിന്റെ ഇടതു കണ്ണിന്റെ മുകള്‍ ഭാഗത്ത് നെറ്റിയില്‍ പതിച്ചു. ഹാമര്‍ പറന്ന് വരുന്നത് കണ്ടെങ്കിലും അഫീലിന് ഒഴിഞ്ഞ് മാറാനായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം